സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തശേഷം വീട്ടിലെത്തി, കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി; കാണാതായ ഏഴാം ക്ലാസുകാരൻ

കരുനാഗപ്പള്ളിയിൽ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറക്കൽവീട്ടിൽ നൗഷാദ്, ഷമീമ ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയത്. ശനിയാഴ്ച സ്കൂളിലെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ ബിലാൽ വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കാനായി പുറത്ത് പോയതായിരുന്നു. തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.



