മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകും

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകും. മിക്ക പ്രതികളെയും വെറുതെവിട്ട കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകുക. അബ്ദുൽ സലാം വധശ്രമക്കേസിലെ അപ്പീൽ പരിഗണിക്കവെയാണ് നിലപാട് അറിയിച്ചത്. സിബിഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. എം. ഗീതാനന്ദൻ ഉൾപ്പടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശിക്ഷ മരവിപ്പിക്കുന്നതിൽ ഹൈക്കോടതി വിധി പറയാനായി മാറ്റി.

Related Articles

Back to top button