വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയിട്ട് മൂന്നാം മാസം, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള സുപ്രധാന നിയമനങ്ങളിൽ..

വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് മൂന്നുമാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള സുപ്രധാന നിയമനങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ ലഭിച്ചിട്ടില്ല. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രന് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം നൽകാൻ മുഖ്യമന്ത്രി വിഡി സതീശൻ ഇനിയും തയ്യറാകാത്തതാണ് നിയമനം വൈകാനിടയാക്കുന്നത്. ശരത്തിന് പകരം മറ്റൊരാളെ മന്ത്രി നിർദ്ദേശിക്കാൻ സാധ്യതയില്ലെന്ന് വിവരവും വരുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം മേയ് 18 ന് തന്നെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെയും സത്യപ്രതിജ്ഞ നടന്നത്. പിന്നാലെ സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു. ഇ-ഓഫീസ് വഴിയും ഇതേ ആവശ്യം മുന്നോട്ടുവെച്ചു. തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മന്ത്രി വീണ്ടും ആവശ്യം ഉന്നയിച്ചെന്ന വിവരവും വരുന്നുണ്ട്.
എംഎൽഎ അയിരുന്നപ്പോൾ കെസി വേണുഗോപാലിൻറെ പിഎ യും മന്ത്രി ആയപ്പോൾ പേഴ്സണൽ സ്റ്റാഫും അയിരുന്നയാളാണ് ശരത് ചന്ദ്രൻ. കെസിക്കും താൽപര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിർദ്ദേശത്തിനാണ് മൂന്നു മാസമായിട്ടും മുഖ്യമന്ത്രി പച്ചക്കൊടി കാട്ടാത്തത്. പിഎസിനെ തിരുമാനിക്കാൻ പോലും മന്ത്രിക്ക് അവകാശമില്ലേയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടന നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ വാദം. പാർട്ടിയിലെ തർക്കവിഷയം കൂടിയായ മാറിയ പിഎസ് നിയമനം ഉന്നയിക്കാൻ പാർട്ടി സർക്കാർ ഏകോപന സമിതിയില്ല. ആദ്യ കെപിസിസി യോഗത്തിൽ തന്നെ തീരുമാനിച്ച സമിതിക്കാര്യം ഉൾപ്പടെപാർട്ടിയിലെയും മുന്നണിയിലെയും എല്ലാം കെപിസിസി പ്രസിഡൻറ് മാറ്റത്തിൽ ഇടിച്ചു നിൽക്കുകയാണ്.
അതേസമയം ബോർഡ്-കോർപ്പറേഷൻ-കമ്മീഷൻ നിയമനങ്ങളും എങ്ങുമെത്താതെ നിൽക്കുകയാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ പുതിയ അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും അതിലും തീരുമാനമായിട്ടില്ല. ഘടകകക്ഷത്തൈകൾ അതൃപ്തി അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ 30ന് യുഡിഎഫ് യോഗം വിളിച്ചു. പ്രധാന നേതാക്കളുടെ ക്യാബിനറ്റ് പദവി ഉടനെന്ന് തീരുമാനിച്ചു. ബോർഡ് കോർപറേഷൻ വീതം വയ്പിന് ഈ മാസം 3 മുതൽ ഉഭയ കക്ഷിയും ചർച്ചയും തീരുമാനിച്ചു.എന്നാൽ ഏതൊക്കെ തീരുമാനമായി മാത്രം ഒതുങ്ങി. ടീം യുഡിഎഫ് എന്ന് പറയുമെങ്കിലും കാര്യങ്ങളൊന്നും മുറയ്ക്ക് മുന്നോട്ട് പോകാത്തതിനെതിരെ ഘടകക്ഷി നേതാക്കൾ അതൃപ്തിയിലാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും ജനങ്ങളുമായി ബന്ധമുള്ള ബോർഡുകളുടെയും കോർപേറേഷനുകളുടെയും തലപ്പത്തടക്കം ഇപ്പോഴും കഴിഞ്ഞ സർക്കാർ നിയമിച്ചവർ തന്നെ തുടരുന്നുവെന്ന പരാതി യുഡി എഫും കോൺഗ്രസും മുന്നിട്ടു എക്കുന്നുണ്ട്. പദവി മോഹിച്ഛ്ക് കഴിയുന്നവരെല്ലാം തീരുമാനം എങ്ങുമെത്താത്തതിന്റെ നിരാശയിലാണ്.




