മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതിക തകരാർ; പിഴവ് സമ്മതിച്ച് മെറ്റ

എംഡിഎംഎ കേസ് പ്രതിയുമായി ബന്ധപ്പെട്ട വാർത്തകൾ ഫേസ്ബുക്കിൽ പങ്കുവെച്ച മാധ്യമങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്തത് ഏതെങ്കിലും വ്യക്തിയുടെ നിർദ്ദേശപ്രകാരമല്ലെന്നും, മറിച്ച് സാങ്കേതിക തകരാർ മൂലമാണെന്നും മെറ്റ വ്യക്തമാക്കി. എഐ സോഫ്റ്റ്വെയറിൽ വരുത്തിയ അപ്ഡേറ്റാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ ഇടയാക്കിയതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സമാന രീതിയിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തെ മെറ്റ അറിയിച്ചു.

സാങ്കേതിക തകരാർ പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും തിരികെ സ്ഥാപിച്ചതായും മെറ്റ സ്ഥിരീകരിച്ചു. പോസ്റ്റുകൾ നീക്കം ചെയ്തത് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സർക്കാരിനും നേരെ രൂക്ഷ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിവാദത്തെ തുടർന്ന് കേരള പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസിന്റെ സൈബർ വിഭാഗവും നേരത്തെ വ്യക്തമാക്കിയിരുന്നു

Related Articles

Back to top button