കൊച്ചിയിൽ അരുണാചല്‍ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി വാടകവീട്ടിൽ മരിച്ച നിലയിൽ

കൊച്ചിയിൽ എൻജിനീയറിങ് വിദ്യാർഥിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽ പ്രദേശ് സ്വദേശി മിർച്ചി മാർപ്പുവാണ് മരിച്ചത്. കോതമംഗലം എം.എ. കോളേജിലെ വിദ്യാർഥിയായിരുന്നു മിർച്ചി. കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായിരുന്നു മിർച്ചി.



