കാലവർഷക്കെടുതി: 10,000 രൂപ സഹായം എവിടെ? വിതരണം വൈകുന്നു; ഉത്തരവിൽ അവ്യക്തത

കാലവർഷക്കെടുതിയിൽ വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ഇനിയും ലഭിച്ചില്ല. വീടുകൾ വൃത്തിയാക്കുന്നതിനായി ഓരോ കുടുംബത്തിനും അനുവദിച്ച 10,000 രൂപയാണ് വിതരണം ചെയ്യാതെ നീളുന്നത്.

ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ വീതം നൽകുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ക്യാമ്പുകളിൽ കഴിയാത്തവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം നൽകുമോ, അതിനുള്ള നടപടിക്രമങ്ങൾ എന്തായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ ഉത്തരവിൽ വ്യക്തതയില്ല.

വെള്ളം കയറിയ വീടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത് വില്ലേജ് ഓഫീസർമാരാണ്. എന്നാൽ ഇതിനായി പ്രത്യേക ഉത്തരവോ സമയക്രമമോ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഫോമും തയ്യാറായിട്ടില്ല.

Related Articles

Back to top button