കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു….പിടിയിലായത്….

കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26) അസം സ്വദേശികളായ സഫിയാഖുൽ ഇസ്ലാം (30) മൊഫീദുൽ ഇസ്ലാം (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.



