അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ

കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന് ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമകവാടത്തില്‍ വെച്ച് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ച. ഒരു മണിക്കുറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശേഷം ഉച്ചഭക്ഷണവും കഴിച്ചായിരുന്നു മടക്കം.



