പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതെ ഇരിക്കാനാണെന്നും രാഗേഷ് വെളിപ്പെടുത്തി. അതേസമയം, പയ്യന്നൂരിൽ സിപിഎം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

Related Articles

Back to top button