ആശാ വർക്കർമാർക്ക് ആശ്വാസവുമായി സർക്കാർ

ആശാ വർക്കർമാരുടെ ഇൻസെന്റീവിന് ഏർപ്പെടുത്തിയിരുന്ന എല്ലാ മാനദണ്ഡങ്ങളും സർക്കാർ ഒഴിവാക്കി. ഇതോടെ ജോലി ചെയ്യുന്ന എല്ലാ ആശമാർക്കും മാസം 12000 രൂപ ലഭിക്കും. ഓണറേറിയം 12,000 രൂപ ആക്കിയതിനു പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ നടപടി.ഇൻസെന്റീവിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ഓണറേറിയം പകുതിയായി വെട്ടിക്കുറച്ചിരുന്ന മുൻ സർക്കാരിന്റെ ഉത്തരവാണ് പിൻവലിച്ചത്.കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

2018 മുതലാണ് ഓണറേറിയത്തിന് സർക്കാർ 10 മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് 2025 ഫെബ്രുവരി 10 ന് ആരംഭിച്ച രാപകൽ സമരത്തിന്റെ ഭാഗമായി മാനദണ്ഡങ്ങൾ പിൻവലിച്ചെങ്കിലും അതു മറ്റൊരു രീതിയിൽ ഇൻസെന്റീവിൽ ഉൾപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button