ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്

ഇന്ത്യയിൽ അഭയം തേടിയ ശേഷം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഇന്ന് വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിൻ കറസ്പോണ്ടൻസ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ് എന്ന പരിപാടിയിലൂടെ മാധ്യമങ്ങൾക്ക് മുന്നിലെത്തും. ഹസീനയുടെ ഇന്നത്തെ പരിപാടി വാർത്ത സമ്മേളനം ആയി മാറുമെന്നാണ് അവാമി ലീഗ് പ്രതികരിച്ചത്. രാഷ്ട്രീയ പദ്ധതി ഹസീന പ്രഖ്യാപിക്കുമെന്നും അവാമി ലീഗ് വ്യക്തമാക്കി.

Related Articles

Back to top button