പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി റാഗിങ്ങിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ മാറിപ്പോയ വിദ്യാർത്ഥിയെ പിന്നീട് ശുചിമുറിയിൽ വെച്ച് സീനിയർ വിദ്യാർത്ഥികൾ വളഞ്ഞ് വിദ്യാർത്ഥിയോട് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നിരസിച്ചതോടെ 20ഓളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ വിദ്യാർത്ഥി രണ്ടുദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



