കാലാവസ്ഥ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാൻ കഴിയില്ല; തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം…

ഒരു കലക്ടറുടെ ജോലിക്കാലയളവിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനങ്ങളിലൊന്നാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. രാത്രി മുഴുവൻ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. കാരണം, ആവശ്യമില്ലാതെ അവധി നൽകുന്നതും അവധി നൽകേണ്ട സമയത്ത് നൽകാതിരിക്കുന്നതും ഒരേപോലെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒരു തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. പൂർണ്ണമായും കാര്യങ്ങളെ ഗൗരവത്തോടെ കണ്ട്, കൃത്യമായ തീരുമാനത്തിലെത്താനുള്ള ആശങ്കയും ജാഗ്രതയും നിലനിൽക്കുന്ന സ്ഥാനത്താണ്, ഉദ്യോഗസ്ഥരുടെ ഉദാസീനതയായി ഇതിനെ പൊതുജനം തെറ്റിദ്ധരിക്കുന്നതെന്നും മാധവിക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.



