അനിയന്റെ സഞ്ചയനം കഴിഞ്ഞ് വീട്ടിലെത്തി… സഹോദരനും…

കൊച്ചി: എറണാകുളം നെച്ചൂരിൽ അനിയന്റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച

ഉച്ചയോടെയായിരുന്നു.ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് നേരത്തെ പേസ്‌മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. അനിയന്റെ മരണത്തിന്റെ ദുഃഖം മാറുംമുമ്പ് തന്നെ ജ്യേഷ്ഠനും മരണപ്പെട്ടതോടെ നെച്ചൂരിലെ കുടുംബം ഇരട്ടദുരന്തത്തിന്റെ വേദനയിലാണ്.

Related Articles

Back to top button