സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് താത്കാലിക പരിഹാരം…

സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സർക്കാറിന്റെ വിഹിതത്തിന് ഭരണാനുമതിയായി. 2026-27 സാമ്പത്തിക വർഷം 649 കോടി രൂപയാണ് അനുവദിച്ചത്. പി എം പോഷൻ പദ്ധതിയുടെ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി. ഇതോടെ സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകും.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം ഉപയോഗിച്ചാണ് നൽകിയിരുന്നത്. അതിലാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിന് അനുമതി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച പ്രൊപ്പോസലിന്റെ ഭാഗമായി നേരത്തെ തന്നെ ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടായിരുന്നു അത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൂടിയാണിപ്പോൾ വന്നിരിക്കുന്നത്. സ്കൂളുകളിലെ കരാർ ജീവനക്കാർക്കടക്കം ശമ്പളം കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു അവ കൂടി വിഹിതം കിട്ടുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

Back to top button