ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഐടി/ കംപ്യുട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30.

വിദ്യാഭ്യസ യോഗ്യത

  • എം.ടെക് ഇൻ സ്ട്രക്ചറൽ എഞ്ചിനിയറിങ്
  • ബി.ടെക് ഇൻ സിവിൽ എഞ്ചിനിയറിങ്
  • ബി.ടെക് ഇൻ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്
  • എംസിഎ അല്ലെങ്കിൽ ബി.ടെക് ഇൻ കംപ്യുട്ടർ സയൻസ്
  • ബി.ടെക് ഇൻ ഐടി/ ബി.ടെക് ഇൻ മെക്കാനിക്കൽ എഞ്ചിനിയറിങ്

മറ്റ് നിബന്ധനകൾ

  • ബന്ധപ്പെട്ട കോഴ്സിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് ആവശ്യമാണ്.
  • കേരളത്തിൽ സ്ഥിരതാമസമാക്കിയവർ ആയിരിക്കണം.
  • കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം

Related Articles

Back to top button