മഹേഷ് കുഞ്ഞുമോനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് നേതാവ്….

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ ബഹുമാനത്തോടെയും, സർ എന്നും അഭിസംബോധന ചെയ്തില്ല എന്നും അതിന്റെ പേരിൽ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബർ ആക്രമണം നടന്നതുമായുള്ള വാർത്ത അലോസരപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാജു പി നായർ. ഹേഷ് കുഞ്ഞുമോനെതിരെ അത്തരത്തിൽ ഏതെങ്കിലും വിമർശനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മഹേഷിന് അതിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവെന്ന് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായ രാജു പി നായർ പറഞ്ഞു.



