‘കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെ….കെസി വേണുഗോപാൽ….

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ആത്മഹത്യ കുറിപ്പ് വായിച്ച് കെ സി വേണുഗോപാൽ എംപി. ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെയാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കുറ്റബോധമുള്ളതിനാലാണ് അവർ ചർച്ച നടക്കുമ്പോൾ സഭയിൽ വരാത്തതെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

കേന്ദ്ര സർ‌ക്കാർ വിദ്യാഭ്യാസ മേഖലയെ മാത്രമല്ല പരാജയപ്പെടുത്തിയത്, വിദ്യാർഥികളുടെ ഭാവി കൂടിയാണ്. വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് മോദി സർക്കാർ നൽകുന്ന പ്രതിഫലം. രാജ്യത്ത് അടിയന്തിരാവസ്ഥയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മോദിയുടെ നെഞ്ചിന് 56 ഇഞ്ച് പോയിട്ട് 5 ഇഞ്ച് പോലും ഇല്ലെന്ന് കെസി വേണു​ഗോപാൽ വിമർശിച്ചു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി സഭയിൽ വരണ‍മെന്നും അമിത് ഷാ മറുപടി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. പോലീസ് നടപടിക്കെതിരെ അമിത് നിക്ഷപക്ഷ അന്വേഷണം പ്രഖ്യാപിക്കണം. ഇതിൽ കുറഞ്ഞതൊന്നും കൊണ്ട് പ്രതിപക്ഷം തൃപ്തിപ്പെടില്ലെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

Related Articles

Back to top button