മുഖ്യമന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോപണം….മിമിക്രി താരത്തിനെതിരെ സെെബർ ആക്രമണം….

കൊച്ചി: സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്നാരോപിച്ച് മിമിക്രി താരവും ഡബ്ബിംഗ് ആർടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം. അയര്‍ലണ്ടിലെ സ്റ്റേജ് പരിപാടിക്കിടെ വി ഡി സതീശന്റെ ശബ്ദം അനുകരിച്ചുള്ള പെര്‍ഫോര്‍മന്‍സിനിടെ എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കാന്‍ മൈക്കിലൂടെ ‘ വി ഡി സതീശന്‍’ എന്ന് പറഞ്ഞിരുന്നു. അതിനിടെ ‘സര്‍’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേര്‍ത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു.

Related Articles

Back to top button