‘ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം…നിയമപരമായി മുന്നോട്ട് പോകും….ഗൗരി പാര്‍വതി ബായ്

കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കൊട്ടരത്തിലെ മുതിര്‍ന്ന അംഗം ഗൗരി പാര്‍വതി ബായ്. സൈബര്‍ ആക്രമണത്തിന് എതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും ഗൗരി പാര്‍വതി ബായ് പറഞ്ഞു.

താന്‍ ജീവിച്ചിരിക്കുന്നത് കൊണ്ടും തന്റെ പേര് അതില്‍ പറഞ്ഞതുകൊണ്ട് ആണ് പ്രതികരണവുമായി രംഗത്തുവന്നത് എന്നും ലക്ഷ്മി പാര്‍വതി ഭായ് വ്യക്തമാക്കി. ഇത്രയും നാള്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നമുക്ക് വക്കീലും പൊലീസും ഒന്നും വലിയ പിടിയില്ല. ലോയര്‍ പറയുന്നതനുസരിച്ച് മുന്നോട്ട് പോകും. അപ്പൊ ഇപ്പൊ എന്താ പ്രതികരിച്ചതെന്ന് ചോദിച്ചാല്‍ ഇതുവരെ പറഞ്ഞിട്ടുള്ളതൊക്കെ മരിച്ചുപോയവരെ പറ്റിയാണ്. ജീവിച്ചിരിക്കുന്നവരെ പറ്റി പറഞ്ഞില്ല. അപ്പൊ അവര്‍ക്ക് മറുപടി പറയാന്‍ വയ്യ. ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടില്ല എന്നും സാധനങ്ങള്‍ അവിടെ ഇരിക്കുന്നു എന്നും ക്ഷേത്രത്തില്‍ നിന്ന് തന്നെ അറിയിച്ചിട്ടും പിന്നെയും അതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നില്ലേ – ഗൗരി പാര്‍വതി ബായ് ചോദിക്കുന്നു.

Related Articles

Back to top button