വ്യാജ വക്കാലത്ത് നിര്മിച്ചയാളിനെതിരെ പരാതി
മാവേലിക്കര: തിരുവനന്തപുരം ബാര്‍ അസോസിയേഷനിലെ അഭിഭാഷകന്റെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ച് വ്യാജവക്കാലത്ത് നിര്മിച്ചയാളിനെതിരെ അഭിഭാഷകന്റെ പരാതി. മാവേലിക്കര പുന്നമൂട് സ്വദേശി ഷിനോജ്.എസ് എന്നയാളിനെതിരെ തിരുവനന്തപുരം കാഞ്ഞിരംപാറ മഗധയില്‍ അഡ്വ.ബി.അശോക് കുമാര്‍ ആണ് മാവേലിക്കര പൊലീസില്‍ പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ എന്റോള്‍മെന്റ് നമ്പറായ കെ/770/2018 ഉപയോഗിച്ച് വക്കാലത്ത് നിര്‍മിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം ബാര്‍ അസോസിയേഷനും പരാതി നല്കി.
കോടതി ജങ്ഷനിലുള്ള ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്ന് മാവേലിക്കര ബാറിലെ അഭിഭാഷകര്‍ക്കാണ് വ്യാജ വക്കാലത്തിന്റെ പകര്‍പ്പ് ലഭിച്ചത്. ഇവരുടെ അന്വേഷണത്തില്‍ പുന്നമൂട് സുമാംഗി ഭവനത്തില്‍ ഷിനോജ്.എസ് എന്നയാളാണ് വക്കാലത്ത് നിര്‍മിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് മാവേലിക്കര ബാര്‍ അസോസിയേഷനും ഇയാള്‍ക്കെതിരെ മാവേലിക്കര പൊലീസില്‍ പരാതി നല്കി.