നിതിന്‍ രാജിന്‍റെ മരണം….ഡോ. എംകെ റാമിനെ റിമാൻഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി….

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. എം കെ റാമിനെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തുടര്‍ന്ന് റാമിനെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് പുതിയ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം നല്‍കിയ അറസ്റ്റ് അപേക്ഷയില്‍ കോടതി തീരുമാനമെടുക്കും മുൻപേ റാം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ റാമിനെ കോടതി വിട്ടയച്ചത്.

Related Articles

Back to top button