കേരളത്തിലും ആളിക്കത്തി പ്രതിഷേധം; ട്രെയിൻ തടഞ്ഞും റോഡ് ഉപരോധിച്ചും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ അടക്കം വിവിധയിടങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലറങ്ങി. മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുനിന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോക്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ എം ലിജു, കെ എ തുളസി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കോഴിക്കോട് ഡിസിസിയിൽനിന്ന് പ്രതിഷേധ മാർച്ചുമായെത്തിയ പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വി ടി സൂരജ് എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Back to top button