കടത്തിണ്ണയിൽ കിടന്ന് ഉറങ്ങിയ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു
ആലപ്പുഴ: തമിഴ്‌നാട് സ്വദേശിയായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് കടലൂർ ജില്ലയിൽ വിരുദാചലം താലൂക്കിൽ സാത്തുകുടൽ വില്ലേജിൽ സ്ട്രീറ്റ് കോളനിയിൽ പഴനിവേലിനെ (52) കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. തെങ്ങുകയറ്റ തൊഴിലാളിയായ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കിഴക്കേ നികാരത്തിൽ (നികാരത്തിൽ പുത്തൻതറ) ഉണ്ണികൃഷ്ണനെയാണ് (44) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-2 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
