വാഹനാപകടത്തില്‍ വലതുകൈ നഷ്ടമായി….24കാരന് നഷ്ടപരിഹാരം ലഭിക്കുന്നത്…

തിരുവനന്തപുരം: അപകടത്തില്‍ വലതു കൈ നഷ്ടമായ 24-കാരന് ഒരുകോടി ഇരുപത്തിയൊന്നുലക്ഷം രൂപയും എട്ട് ശതമാനം പലിശയും നഷ്ടപരിഹാരം നല്‍കാന്‍ വിധി. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല സ്വദേശിയായ വിമല്‍ കുമാറിനാണ് നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രൈബ്യൂണല്‍ വിധിച്ചത്.

പരിക്കേല്‍പ്പിച്ച കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. 2024-ലെ തിരുവോണ ദിനത്തില്‍ വര്‍ക്കല ഹെലിപാഡിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് വിമല്‍കുമാറിന്റെ വലതു കൈ നഷ്ടപ്പെട്ടത്. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ നഗരൂര്‍ ഹസന്‍കുഞ്ഞ്, ജാസ്മിന്‍ ഹസന്‍കുഞ്ഞ്, ക്രോസ് ആന്റണി തുടങ്ങിയവര്‍ ഹാജരായി.

Related Articles

Back to top button