ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി….. 19 യാത്രക്കാർക്ക്….

ചേർത്തല: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ജെ.സി.ബിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി അപകടം. ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു.

Related Articles

Back to top button