മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി…..

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം വിവാദമായതോടെ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കൂടുതല്‍ കെഎസ്‌യു നേതാക്കള്‍ രംഗത്ത്. കെഎസ്‌യു നേതാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ തിരിഞ്ഞ് നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ടി. പ്രദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിന്റെ പ്രതികരണം.

‘നിരന്തര പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കെഎസ്‌യുക്കാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ കിടന്നപ്പോള്‍ കെഎസ്‌യു നേതാക്കളെ കാണാന്‍ വരാത്ത ഒരേ ഒരാളാണ് കേരള മുഖ്യമന്ത്രി. തിരിഞ്ഞു നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ല,’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

Related Articles

Back to top button