വഖഫ് ബോർഡ് കേസിൽ തടസ്സ ഹർജിയുമായി ഷോൺ ജോർജ്

കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതയിൽ. സുപ്രീം കോടതിയിൽ ഷോൺ ജോർജ് തടസ്സ ഹർജി ഫയൽ ചെയ്തു. തിങ്കളാഴ്ച്ച അപ്പീൽ പരിഗണിക്കാനിരിക്കെയാണ് നീക്കം. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിൽലാക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി കോടതി. നയപരമായ തീരുമാനങ്ങൾ പാടില്ലെന്നും മൂലധന നിക്ഷേപങ്ങളോ ചിലവോ പാടില്ലെന്നും ജുഡീഷ്യൽ സിറ്റിംഗ് നടത്താനും അനുമതി ഇല്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ വഖഫ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് ഭരണസമിതി രൂപീകരിച്ചതെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. അമുസ്ലിങ്ങളെയും ഷിയ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നും,ഭരണസമിതിയിലെ നിയമനങ്ങൾ ചോദ്യം ചെയ്തും,മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് നിലപാട് ചോദ്യം ചെയ്തുമുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് കെ എസ് ഹംസ അദ്ധ്യക്ഷനായി വഖഫ് ബോർഡ് പുനക്രമീകരിച്ചത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾ പരിശോധനിക്കേണ്ടതുണ്ടെന്നും ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുന:ക്രമീകരിക്കാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.




