ചാർട്ടേഡ് ഫ്ലൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെ എന്തിനാണ് കണ്ടത്, ചെലവ് ആര് വഹിച്ചു….മുഖ്യമന്ത്രിയോട് കെ കെ രാഗേഷ്

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നത് പിന്നിലെ താല്‍പര്യമെന്താണെന്നതടക്കം ചോദ്യങ്ങള്‍ കെ കെ രാഗേഷ് ആവര്‍ത്തിച്ചു.

അദാനിക്ക് ഇഷ്ടമല്ലാത്ത ഉദ്യോഗസ്ഥരെ തുറമുഖ നേതൃസ്ഥാനത്തുനിന്നും മാറ്റാന്‍ മുഖ്യമന്ത്രി എന്തിന് തിടുക്കപ്പെട്ടുവെന്നും ഓഹരി വില്‍പനയുമായി ആദാനിക്ക് മുന്നോട്ടുപോകാന്‍ ധൈര്യം എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോര്‍ട്ടില്‍ എന്താണ് ഇത്ര താല്‍പര്യം എന്ന വിഡ്ഢി ചോദ്യം മുഖ്യമന്ത്രി നേരത്തെ ചോദിച്ചു. ചോദ്യങ്ങള്‍ വാളുപോലെ ഇപ്പോഴും മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നുണ്ട്.

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടതെന്നും അതിന്റെ ചെലവ് ആര് വഹിച്ചു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button