പവർക്കട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച്…

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പവർക്കട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. കോഴിക്കോട് വൈദ്യുതി ഭവനിലേക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പൂക്കി മുഖ്യമന്ത്രിയുടെ തനിനിറം ദിവസങ്ങൾക്കുള്ളിൽ തന്നെ വെളിയിൽ വന്നുവെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത എൽജി ലിജീഷ് പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ എം സച്ചിൻ ദേവ് മാർച്ചിൽ പങ്കെടുത്ത സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ദിപു പ്രേം നാദ്,സെക്രട്ടറി കെ അരുൺ,ട്രഷറര്‍ കെ എം നിനു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button