യൂട്യൂബര്‍ രാജന്‍ ജോസഫിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്….

കൊച്ചി: യൂട്യൂബര്‍ രാജന്‍ ജോസഫിനെ വീണ്ടും അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ഇയാളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത്. കൊച്ചിയില്‍ നിന്നാണ് രാജന്‍ ജോസഫിനെ കസ്റ്റഡിയില്‍ എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ രാജന്‍ ജോസഫിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ രാജന്‍ ജോസഫിനെ പൊലീസ് പിടികൂടുകയായിരുന്നു. മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഞായറാഴ്ച അടൂര്‍ കോടതിയില്‍ ഹാജരാക്കിയ രാജന്‍ ജോസഫിന് ജാമ്യം ലഭിച്ചിരുന്നു.

Related Articles

Back to top button