കാഫിർ സ്ക്രീൻഷോട്ട് കേസ്….ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹർജി കോടതി തള്ളി….കാരണമിത്..

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടി ഹർജി കോടതി തള്ളി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഹർജി. ജിതിൻ ഭാസ്കർ ജാമ്യത്തിൽ തുടരും.
ജാമ്യത്തിലിറങ്ങിയ ജിതിൻ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്നതടക്കം ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ട് ക്രിമിനൽ കേസിൽ പ്രതിയായതും എസ്ഐടി ചൂണ്ടികാണിച്ചിട്ടുണ്ട്. അതേസമയം ജാമൃവ്യവസ്ഥ ലംഘിച്ചിട്ടില്ലെനാണ് ജിതിൻ്റെ അഭിഭാഷകൻ വാദിക്കുന്നത്.



