ഹെറോയിൻ വില്പന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ….

കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) ആണ് പിടിയിലായത്. അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര 3 ഇതര സംസ്ഥാന തൊഴിലാളികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൻ്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിടയിൽ ദാദാ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. കേരളത്തിൽ വന്നിട്ട് 10 വർഷത്തോളമായി. പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്തു. പിന്നീട് ആക്രി കച്ചവടമായിരുന്നു. തുടർന്ന് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മാറുകയായിരുന്നു.

ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. മയക്കുമരുന്ന് വാങ്ങാൻ ആസാമിലേക്കും തിരികെ കൊച്ചിയിലേക്കും വിമാന മാർഗമാണ് സഞ്ചരിച്ചിരുന്നത്. ആസമിൽ നിന്ന് 30000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.കൂടാതെ ചെറിയ ബോട്ടിലുകളിൽ നിറച്ചും ഒരു ബോട്ടിലിന് 1000 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നു. പെരുമ്പാവൂർ ആയിരുന്നു ഇയാളുടെ പ്രധാന മേഖല. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇയാൾ വീടുകൾ വാടകയ്ക്ക് എടുത്തിരുന്നു. പോലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിലായിരുന്നു വീടുകൾ തിരഞ്ഞെടുത്തിരുന്നത്.

Related Articles

Back to top button