അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍….

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പിഴവുകള്‍ തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും ശ്വേത വ്യക്തമാക്കി.

ശ്വേത മേനോന്റെ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് കത്ത് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയത്. താന്‍ രാജി വയ്ക്കുമോ തുടരുമോ എന്ന കാര്യം ശ്വേത വ്യക്തമാക്കിയിട്ടില്ല. ശ്വേതയ്ക്കും ആ ഭരണസമിതിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അംഗങ്ങളാരും ശ്വേതയുടെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button