ജവാന്‍ റമ്മിന്റെ പേര് മാറ്റണം…മുഖ്യമന്ത്രിയ്ക്ക് പരാതി

തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശിയ മദ്യമായ ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നല്‍കിയിരിക്കുന്നത്. പേര് ജവാന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് രാജേന്ദ്രന്‍ പരാതിയില്‍ ഉയര്‍ത്തുന്ന ആക്ഷേപം.

എന്നാല്‍ പേര് ജവാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ മറുപടി നല്‍കിയിരിക്കുന്നത്. 1937ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ നിന്ന് മദ്യം ഇന്ത്യന്‍ മിലറ്ററി കാന്റീനിലും വില്‍പ്പന നടത്തിയിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ വിശദീകരണം നല്‍കി. അതേസമയം മറുപടി തൃപ്തികരമല്ലെന്നാണ് രാജേന്ദ്രന്‍ നായര്‍ പറയുന്നത്.

Related Articles

Back to top button