വീട്ടുചിലവുകൾക്കായി 5000 രൂപ കടം വാങ്ങി, പലതവണ ചോദിച്ചിട്ടും തിരിച്ച് നൽകാത്തതിലുള്ള വൈരാഗ്യം; യുവതിയെ…..

കടം വാങ്ങിയ പണം തിരികെ തരാത്തതിലുള്ള വൈരാഗ്യത്തിൽ മുപ്പത്തഞ്ചുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഗുജറാത്തിലെ പടാൻ ജില്ലയിൽ ആയിരുന്നു സംഭവം. പിങ്കി ബെൻ പട്ണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബാബുഭായ് റാവലി എന്ന അയൽവാസിയാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഈ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ഏഴ് വർഷം മുൻപ് പിങ്കിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുമുണ്ട്. വീട്ടുചെലവുകൾക്കായാണ് ഒരുമാസം മുൻപ് യുവതി അയൽവാസിയായ ബാബുഭായ് റാവലിന്റെ കയ്യിൽ നിന്ന് 5000 രൂപ കടം വാങ്ങിയത്. പലിശ ചോദിച്ച് റാവൽ നിരന്തരം വീട്ടിലെത്തി പിങ്കിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർക്കാമെന്ന് ധരിപ്പിച്ച് വിളിച്ച് വരുത്തിയ ശേഷമാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. Family

പിങ്കിയുടെ ബന്ധുക്കൾ പറയുന്നത് ഇങ്ങനെ…

പണത്തിന്റെ പേരിൽ റാവലും പിങ്കിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീർക്കാനായി സമീപവാസിയായ ജിതുഭായ് പാഞ്ചലിന്റെ വീടിനടുത്തേക്ക് ബാബുഭായ് പിങ്കിയെ വിളിച്ചുവരുത്തി. അവിടെ വച്ച് പണം തിരികെ നൽകാൻ 2 ദിവസം കൂടി സമയം തരണമെന്ന് പിങ്കി ആവശ്യപ്പെട്ടു. എന്നാൽ റാവൽ അത് നിരസിച്ചു. ചായ എടുക്കാൻ പോകുന്നു, നമുക്ക് ഒന്നിച്ച് കുടിക്കാം എന്ന് പറഞ്ഞാണ് റാവൽ അവിടെ നിന്ന് പോയത്. എന്നാൽ അയാൾ തിരികെ എത്തിയത് പെട്രോൾ കുപ്പിയുമായാണ്. അവിടെ വച്ച് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പിങ്കിയെ ആദ്യം ധാർപൂർ സിവിൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൃത്യം നടക്കുമ്പോൾ മറ്റൊരു അയൽവാസിയായ ജിതുഭായിയും സ്ഥലത്തുണ്ടായിരുന്നു. കൃത്യത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കണമെന്നാണ് പിങ്കിയുടെ കുടുംബം പറയുന്നത്.

Related Articles

Back to top button