തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്.. കൈവശം സഞ്ചിക്കുള്ളിൽ..

ഉളിയക്കോവിലിലെ കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച ഇരുണ്ട തുരങ്കത്തിനുള്ളിൽ നിന്ന് പുലർച്ചെ 3 മണിക്ക് പെട്ടെന്നാണ് ആ പാട്ടും ബഹളവും കേട്ടുതുടങ്ങിയത്. അർധരാത്രിയിലെ അസ്വാഭാവിക ശബ്ദം കേട്ട് നാട്ടുകാർ തിരഞ്ഞുചെന്നപ്പോഴാണ് തുരങ്കത്തിനുള്ളിൽ ഒരാൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
നാട്ടുകാർ ഇയാളെ പുറത്തേക്ക് എത്തിക്കാനായി ശ്രമിച്ചെങ്കിലും കൈവശം കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് പലരെയും അടിച്ചു. പിന്നീട് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി. വെളിച്ചം തെളിച്ച് യുവാവിന്റെ അടുത്തേക്ക് എത്തിയപ്പോൾ അവരെയും ആക്രമിച്ചു. ഒടുവിൽ ഇന്നലെ വൈകിട്ട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ഒരുമിച്ച് തുരങ്കത്തിനുള്ളിലേക്ക് കയറി യുവാവിനെ കീഴ്പ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ കഞ്ചാവ് ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാൾ ദീർഘകാലം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലായിരുന്നു.



