‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ

വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രം​ഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ പറയുന്നു.

Related Articles

Back to top button