ബന്ധുവീട്ടിലെത്തിയ പത്തൊൻപതുകാരിക്ക് ദാരുണാന്ത്യം; ജലസംഭരണിയിൽ..

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജലസംഭരണിയിൽ കുളിക്കാനിറങ്ങിയതിനിടെ മുങ്ങിമരിച്ചു. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് നാസറിന്റെ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധു യുവതികളെ നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി.
വരവൂർ നടുവട്ടത്തെ അമ്മായിയുടെ വീട്ടിൽ എത്തിയ ഹസ്ന, ബന്ധുക്കളായ രണ്ട് യുവതികൾക്കൊപ്പം വീടിന് സമീപത്തെ പാടത്തെ ജലസേചന സംഭരണിയിലാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും വെള്ളത്തിൽ താഴ്ന്നുപോകുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഹസ്നയെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിൽ രാത്രിയോടെ ഹസ്നയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button