കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച…

പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവ കവർന്നു. രാവിലെയാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവ കവർന്നു. ഇതിനുപുറമേ ക്ഷേത്രത്തിലെ അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും കൊണ്ടുപോയി.ക്ഷേത്ര പരിസരത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന താക്കോൽക്കൂട്ടം പൊലീസിന് ലഭിച്ചു. കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കോന്നി പോലീസ് അന്വേഷണം തുടങ്ങി.



