മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് എ.എ റഹീം എംപി….

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം എംപി. നാക്കിൽ നിറയെ നെഹ്‌റുവിനെയും മനസിൽ നിറയെ സവർക്കറെയും കൊണ്ടുനടക്കുന്ന നേതാവാണ് വി.ഡി. സതീശനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘കുഞ്ഞിക്കൂനൻ’ എന്ന സിനിമയിലെ ‘വിമൽകുമാർ’ എന്ന കഥാപാത്രത്തെപ്പോലെയാണ് സതീശനെന്നും റഹീം പരിഹസിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ കഥാപാത്രത്തെപ്പോലെ ഇരട്ടത്താപ്പാണ് പ്രതിപക്ഷ നേതാവിനെന്ന് റഹീം ആരോപിച്ചു. പുറമേക്ക് ഒന്നു കാണിക്കുകയും ഉള്ളിൽ മറ്റൊന്ന് കൊണ്ടുനടക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ‘ഞാൻ എന്നെത്തന്നെ വിമൽകുമാർ എന്നാണ് വിളിക്കുന്നത് എന്ന് കുഞ്ഞിക്കൂനനിൽ ദിലീപ് പറയുന്നതുപോലെയാണ് പ്രതിപക്ഷ നേതാവിന്റെ അവസ്ഥ,’ റഹീം പറഞ്ഞു. താൻ നെഹ്റൂവിയൻ ഇടതുപക്ഷമാണെന്ന് സതീശൻ അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിൽ നെഹ്റുവും മനസിൽ സവർക്കറുമാണെന്നും പണ്ട് സവർക്കറുടെ ചിത്രത്തിന് മുന്നിൽ പോയി തലകുനിച്ചു നിന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button