ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി….

കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മലപ്പുറം സ്വദേശി വി കെ ജോസഫാണ് പിടിയിലായത്. മൈസൂരുവില്‍ വച്ചാണ് ഇയാളെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 1990ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തിരുവമ്പാടിയില്‍ നിന്ന് പുറപ്പെട്ട ബസ് യാത്ര അവസാനിപ്പിക്കാനിരിക്കുന്ന സമയത്താണ് കൊള്ള നടന്നത്. ജോസഫ് തോക്കുചൂണ്ടി പരിഭ്രാന്തി പരത്തി കണ്ടക്ടറില്‍ നിന്നും പണം കവരുകയായിരുന്നു. അന്ന് ബസില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടിക്കാന്‍ പല ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല.



