ചിറ്റൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി…

പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെ (14) കാണാനില്ലെന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ കുട്ടി വീട്ടില്‍ നിന്നും സൈക്കിളില്‍ പോയതായാണ് വിവരം. ഹരീഷിനെ വാളയാര്‍ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കുട്ടി സൈക്കിളില്‍ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. വിദ്യാര്‍ത്ഥിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button