കാട്ടാക്കടയിലെ കണ്ടക്ടർക്ക് കുരുക്ക്…

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ എസ് ആർ ടി സി കണ്ടക്ടർ അധിക്ഷേപം നടത്തിയെന്ന് യൂത്ത് കോൺഗ്രസ് പരാതി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെയാണ് പരാതി. മുഖ്യമന്ത്രിക്കെതിരെയും, ആഭ്യന്തര മന്ത്രിക്കെതിരെയും വാട്സാപ്പിൽ അസഭ്യം പറയുകയും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി. പൂവച്ചൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജു വർഗീസ് ആണ് കാട്ടാക്കട ഡി വൈ എസ് പിക്ക് പരാതി നൽകിയത്.

Related Articles

Back to top button