പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

ചിറയിൻകീഴിൽ പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശികളായ ബാബു-ബിന്ദു ദമ്പതികളുടെ മകൻ സൂര്യബാബു (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് സൂര്യബാബു. കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ വിദ്യാർത്ഥിക്ക് പനിയുണ്ടായിരുന്നു.




