തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം ബൈക്ക് അപകടം…. യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും ഇടുക്കി തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ രണ്ടുപേരുടെയും തല റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ശക്തമായി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും തിരുവല്ലം പോലീസും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ കൃത്യമായ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button