സംസ്ഥാനത്ത് പോസ്റ്റ് ക്രാഷ് റോഡ് ആക്‌സിഡൻ്റ് അനാലിസിസ് മാർഗ്ഗരേഖയുമായി മോട്ടോർ വാഹന വകുപ്പ്

വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്താനും തുടർ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾക്കുമായി സംസ്ഥാനത്ത് പോസ്റ്റ് ആക്‌സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ടീം രൂപികരിച്ച് എംവിഡി. വാഹനാപകടങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഇതിൻ്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പ്രത്യേക സംഘമുണ്ടാകും. എൻഫോഴ്‌സ്‌മെൻ്റ് ആർടിഒ ആയിരിക്കും പോസ്റ്റ്-ക്രാഷ് ആക്‌സിഡൻ്റ് അനാലിസിസ് ടീമിൻ്റെ ലീഡർ. ഐഐടി പരിശീലനം ലഭിച്ച എംവിഡി ഉദ്യോഗസ്ഥർ, പൊലീസ്, പിഡബ്ല്യുഡി, നാറ്റ്പാക് പ്രതിനിധികൾ എന്നിവർ ജില്ലാ ടീമിൽ അംഗങ്ങളാകും.



