കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാരോട് അനുഭാവം കാട്ടാതെ കമ്പനി

കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി തീരുമാനം വൈകുന്നു. ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിക്കുകയാണ് ജീവനക്കാര്‍. വെള്ളിയാഴ്ചയിലെ ചര്‍ച്ചക്ക് കമ്പനി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരും നിയമ നടപടിയിലേക്ക് കടന്നേക്കും. ഇതിനിടെ, കമ്പനിയിലേക്ക് സിഐടിയു ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ കമ്പനി. ഇതോടെ 800നു മുകളിൽ ആളുകൾ തൊഴിൽരഹിതരാകും.

Related Articles

Back to top button