ചിന്നക്കനാലിലെ വന്യജീവി ആക്രമണത്തിൽ നടപടി; റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ച് വനം വകുപ്പ്

ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) രൂപീകരിച്ച് വനം വകുപ്പ്. ദേവികുളം റേഞ്ചിലെ ചിന്നക്കനാൽ സെക്ഷന് കീഴിൽ സൂര്യനെല്ലി ആസ്ഥാനമാക്കിയാണ് പുതിയ ആർആർടി പ്രവർത്തിക്കുക. ഹൈറേഞ്ച് സർക്കിളിൽ നിന്ന് 11 ഓഫീസർമാരെ ഉൾപ്പെടുത്തിയാണ് മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ സൂര്യനെല്ലി ആസ്ഥാനമാക്കി റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചാണ് വനം വകുപ്പ് ഉത്തരവിറക്കിയത്.

വന്യജീവി ശല്യം രൂക്ഷമായ ചിന്നക്കാനാൽ മേഖലയിൽ ഒരു മാസം മുമ്പ് കാട്ടാന ആക്രമണത്തിൽ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ റാപ്പിഡ് റസ്‌പോൺസ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

Related Articles

Back to top button