‘പട്ടികളെ പോലെ പൊലീസുകാര്‍ ആട്ടി പായിച്ചു….വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയിലെടുത്ത കുട്ടികളുടെ മാതാപിതാക്കള്‍….

പത്തനംതിട്ട കൂടലില്‍ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിനെതിരെ രംഗത്ത്. മക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി മോശമായി പെരുമാറിയെന്ന് മാതാപിതാക്കളുടെ ആരോപണം. മക്കള്‍ ഇനി പഠിക്കാന്‍ പോകുന്നില്ലെന്ന് വിഷമത്തോടെ പറഞ്ഞതായി മാതാപിതാക്കള്‍ പറഞ്ഞു.

സഹിക്കാന്‍ പറ്റാത്ത അവഗണനയാണ് തങ്ങള്‍ നേരിട്ടതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ശനിയാഴ്ച ദിവസം പെയ്ത മഴ മുഴുവന്‍ ഞങ്ങള്‍ നനഞ്ഞു. ഞങ്ങടെ കുഞ്ഞുങ്ങളെ അതിനകത്ത് കേറ്റിയിട്ട് ഇവര്‍ എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നു. ഉപദ്രവിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. മഴ മുഴുവന്‍ നനഞ്ഞ് ഞങ്ങളെല്ലാവരും അടുത്തേക്ക് ചെന്നപ്പോള്‍ നിങ്ങള്‍ പോ എന്ന് പറഞ്ഞ് പട്ടികളെ ആട്ടിപ്പായിക്കുന്ന പോലെയാണ് പൊലീസുകാര്‍ ആട്ടിപ്പായിച്ചത്.

കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ ഞങ്ങളെ അകത്തോട്ട് കയറ്റാന്‍ പറഞ്ഞിട്ട് കേട്ടില്ല.. അത്രയും ദ്രോഹമാണ് ഞങ്ങളോട് ചെയ്തത്. കേസ് കൊടുത്ത സമയത്ത് ഇവര് ആ പെണ്ണിനെ ഒന്ന് പരിശോധിക്കണ്ടേ സാറേ. അതൊക്കെ അല്ലേ നിയമം? തോന്നിയ പോലെ എന്തും ചെയ്തിട്ട് ഞങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് പറയുന്നതാണോ നിയമം? – കുട്ടിയുടെ അമ്മ ചോദിക്കുന്നു.

Related Articles

Back to top button